രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജീബുര്‍ റഹ്മാന്‍

Mujeebur Rahman
രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജീബുര്‍ റഹ്മാന്‍(Mujeebur Rahman)Source by : വിഡിയോ സ്‌ക്രീന്‍ഷോട്ട്
Last Updated :1 June 2025, 8:24 pm IST

News Now

ധാക്ക: ബംഗ്ലാദേശ് കറന്‍സി നോട്ടുകളില്‍ നിന്ന് രാഷ്ട്രപിതാവും മുന്‍ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ (Mujeebur Rahman) ചിത്രം എടുത്തു മാറ്റി. രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജീബുര്‍ റഹ്മാന്‍. ഹസീനയുടെ പുറത്താക്കലിനു പിന്നാലെ കഴിഞ്ഞ വര്‍ഷമാണ് ബംഗ്ലാദേശ് കേന്ദ്ര ബാങ്ക് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

പുതിയ നോട്ടുകളില്‍ മനുഷ്യരുടെ ചിത്രങ്ങള്‍ ഉണ്ടാകില്ലെന്ന് ബംഗ്ലാദേശ് ബാങ്ക് വക്താവ് ആരിഫ് ഹൊറൈസന്‍ ഖാന്‍ പറഞ്ഞു. പരമ്പരാഗത ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും പ്രകൃതിരമണീയ കാഴ്ചകളും ആണ് ഇനി മുതല്‍ കറന്‍സികളില്‍ രേഖപ്പെടുത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹൈന്ദവ, ബുദ്ധ ക്ഷേത്രങ്ങളും അന്തരിച്ച ചിത്രകാരന്‍ സൈനുല്‍ ആബിദീന്റെ കലാസൃഷ്ടികളുമാണ് പുതിയ കറന്‍സികളിലുള്ളത്. 1971ലെ വിമോചന യുദ്ധത്തില്‍ മരിച്ചവരെ ആദരിക്കുന്ന ദേശീയ രക്തസാക്ഷി സ്മാരകത്തിന്റെ ചിത്രവും പുതിയ കറന്‍സിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates