
ഒറ്റരാത്രി കൊണ്ട് നിര്‍ത്താന്‍ കഴിയുമോ? ; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ
ഇന്ത്യന്‍ കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതു തുടരും. തീരുമാനങ്ങള്‍ അസംസ്കൃത എണ്ണയുടെ വിലയെയും ക്രൂഡിന്റെ ഗ്രേഡിനെയും അടിസ്ഥാനമാക്കിയുള്ളതാണ്.

മുംബൈ: ഇന്ത്യന്‍ എണ്ണ സംസ്കരണക്കമ്പനികള്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന സൂചനയുമായി ഇന്ത്യ. റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യന്‍ പൊതുമേഖലാകമ്പനികള്‍ നിര്‍ത്തിവെച്ചത് നല്ല ചുവടുവെപ്പാണെന്ന യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വന്നതിനു പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
ഇന്ത്യന്‍ കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതു തുടരും. തീരുമാനങ്ങള്‍ അസംസ്കൃത എണ്ണയുടെ വിലയെയും ക്രൂഡിന്റെ ഗ്രേഡിനെയും അടിസ്ഥാനമാക്കിയുള്ളതാണ്. ശേഖരം, ചരക്കുനീക്കത്തിനുള്ള ചെലവ്, സാമ്പത്തിക ഘടകങ്ങള്‍ എന്നിവയും നിര്‍ണായകമാണെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യക്തമാക്കി. മാത്രമല്ല, ഇത് ദീര്‍ഘകാല കരാറാണ്. ഒറ്റരാത്രി കൊണ്ട് നിര്‍ത്തുക അസാധ്യമല്ലെന്നും വൃത്തങ്ങള്‍ പറഞ്ഞു.
ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി തീരുമാനങ്ങള്‍ എടുക്കുന്നത് രാജ്യാന്തര വിപണിയില്‍ ലഭ്യമായ എണ്ണയുടെ വിലയെയും അന്നത്തെ ആഗോള സാഹചര്യത്തെയും അടിസ്ഥാനമാക്കിയാണ്. ട്രംപ് പറഞ്ഞതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞിരുന്നു.
News Now
'ബൗളർമാർ എന്തിനാ, മെഷീൻ വച്ച് പന്തെറിഞ്ഞാൽ പോരെ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

വിലകൂടിയ ക്ലീനറുകൾ വേണ്ട; ജനൽച്ചില്ലുകൾ വെട്ടിത്തിളങ്ങാൻ വിനാഗിരിയും വെള്ളവും മതി!
'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോഗിക്കും'

Summary
India indicates that Indian oil refining companies will continue to buy oil from Russia
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ജയിക്കുമ്പോള്‍ '90 പന്തുകള്‍' ബാക്കി! വനിതാ ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ഇന്ത്യ

'ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കും, റഷ്യന്‍ എണ്ണ ഇറക്കുമതി തുടരും'; യുഎസിന്റെ നീക്കം നിരീക്ഷിക്കുന്നുവെന്ന് ഇന്ത്യ


