
'ആ ഇടവേളകള്‍ രോഹിതിനെയും കോഹ്ലിയെയും ബാധിച്ചു'; പിന്തുണച്ച് ബാറ്റിങ് കോച്ച്
'ഇരുവരും നന്നായി ബാറ്റ് ചെയ്തെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. '

അഡ്ലെയ്ഡ്: ഓസ്ട്രേലിലക്കെതിരായ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മയുടെയും വിരാട് കോഹ് ലിയുടെയും പ്രകടനത്തില്‍ നിരാശനല്ലെന്ന് ഇന്ത്യയുടെ ബാറ്റിങ് കോച്ച് സിതാംശു കൊട്ടക്. ഇരുവരുടെയും ഫോമില്‍ ആശങ്കയില്ലെന്ന് പറഞ്ഞ പരിശീലകന് ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.
പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. പരമ്പരയിലെ രണ്ടാമത്തെ മത്സരം അഡ്ലെയ്ഡാണ് നടക്കുന്നത്. 'രോഹിത്തിന്റെയും കോഹ്ലിയുടെയും ബാറ്റിങ്ങില്‍ മോശം പറയാനില്ല, അവര്‍ ഐപിഎല്‍ കളിച്ചു, ഇരുവരുടെയും തയ്യാറെടുപ്പ് വളരെ മികച്ചതായിരുന്നു. രണ്ടുപേര്‍ക്കും അനുഭവപരിചയമുണ്ട്,' പെര്‍ത്തില്‍ രോഹിത് എട്ട് റണ്‍സിനും, കോഹ്ലി ഡക്കായും പുറത്തായതിനെ കുറിച്ച് ചോദിച്ചപ്പോള്‍ സിതാംശു പറഞ്ഞു.
'ഓസ്ട്രേലിയയിലേക്ക് വരുന്നതിനു മുമ്പുതന്നെ, അവരുടെ തയ്യാറെടുപ്പുകള്‍ വളരെ മികച്ചതായിരുന്നു. അതിനാല്‍ അവരുടെ ഫോമിനെക്കുറിച്ച് ഇപ്പോള്‍ ആശങ്കപ്പെടുന്നത് ശരിയല്ല. ഇരുവരും നന്നായി ബാറ്റ് ചെയ്തെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മത്സരത്തിനിടെ ഇടയ്ക്കിടെയുള്ള ഇടവേളകള്‍ കോഹ് ലിയെയും രോഹിതിനെയും ബാധിച്ചു. മത്സരത്തില്‍ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെ തന്നെയാകുമായിരുന്നു. എത്ര ഓവര്‍ ബാറ്റ് ചെയ്യാന്‍ കിട്ടുമെന്ന് അറിയാത്ത ഘട്ടങ്ങളില്‍, പ്രത്യേകിച്ച് മഴ കാരണം മത്സരം ഇടയ്ക്കിടെ മുടങ്ങുമ്പോള്‍ പ്ലാന്‍ ചെയ്യുന്നത് എളുപ്പമല്ല. ഓരോ കുറച്ച് ഓവറിലും മത്സരം തടസപ്പെടുന്ന സാഹചര്യം ഏറെ ബുദ്ധിമുട്ടാണ്' സിതാംശു പറഞ്ഞു.
News Now
'ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജനസ്പര്‍ശം, മാസപ്പടി കേസില്‍ വ്യക്തിവിരോധം തീര്‍ക്കാനില്ല'

ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

Summary
No rustiness in Ro-Ko's game, they are looking in great touch: Kotak
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




