ഇന്ത്യ- ഓസ്‌ട്രേലിയ ക്ലാസിക്ക്! 'സൂപ്പര്‍ 8' പോരാട്ടങ്ങള്‍ നാളെ മുതല്‍, മത്സര ക്രമം അറിയാം

നാല് വീതം ടീമുകളുള്ള രണ്ട് ഗ്രൂപ്പിലായാണ് സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍

T20 World Cup Super 8 stage
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മSource by : ട്വിറ്റര്‍
Last Updated :18 June 2024, 2:40 pm IST
Edited by :renjith.k

ഗയാന: ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടങ്ങളുടെ ചിത്രം വ്യക്തമായി. ഗ്രൂപ്പ് എയില്‍ നിന്നു ഇന്ത്യ, യുഎസ്എ, ഗ്രൂപ്പ് ബിയില്‍ നിന്നു ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഗ്രൂപ്പ് സിയില്‍ നിന്നു വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍, ഗ്രൂപ്പ് ഡിയില്‍ നിന്നു ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്.

സൂപ്പര്‍ എട്ടില്‍ എത്തിയ നാല് ടീമുകള്‍ മുന്‍ ചാമ്പ്യന്‍മാരാണ് ഇന്ത്യ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ. എട്ട് ടീമുകളെ നാല് വീതം ക്രമീകരിച്ച് രണ്ട് ഗ്രൂപ്പിലായാണ് സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍.

ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ് ടീമുകളാണ് ഗ്രൂപ്പ് ഒന്നില്‍. വെസ്റ്റ് ഇന്‍ഡീസ്, യുഎസ്എ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളാണ് ഗ്രൂപ്പ് രണ്ടില്‍.

ഗ്രൂപ്പിലെ മൂന്ന് ടീമുകളുമായി ഒരു ടീമിനു പോരാട്ടമുണ്ടാകും. രണ്ട്ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാര്‍ നേരിട്ട് സെമിയിലേക്ക് മുന്നേറും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വെസ്റ്റ് ഇന്‍ഡീസിലെ നാല് വേദികളിലായാണ് സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍. ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ (നാല് മത്സരങ്ങള്‍), ബാര്‍ബഡോസ് (മൂന്ന് മത്സരങ്ങള്‍), സെന്റ് ലൂസിയ (മൂന്ന് മത്സരങ്ങള്‍), സെന്റ് വിന്‍സെന്റ് ആന്‍ഡ് ദി ഗ്രെനാഡിന്‍സ് (രണ്ട് മത്സരങ്ങള്‍).

മത്സര ക്രമം

യുഎസ്എ- ദക്ഷിണാഫ്രിക്ക: 19നു രാത്രി 8.00 മണി

ഇംഗ്ലണ്ട്- വെസ്റ്റ് ഇന്‍ഡീസ്: 20നു രാവിലെ 6.00 മണി

അഫ്ഗാനിസ്ഥാന്‍- ഇന്ത്യ: 20നു രാത്രി 8.00 മണി

ഓസ്‌ട്രേലിയ- ബംഗ്ലാദേശ്: 21നു രാവിലെ 6.00 മണി

ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക: 21നു രാത്രി 8.00 മണി

യുഎസ്എ- വെസ്റ്റ് ഇന്‍ഡീസ്: 22നു രാവിലെ 6.00 മണി

ഇന്ത്യ- ബംഗ്ലാദേശ്: 22നു രാത്രി 8.00 മണി

അഫ്ഗാനിസ്ഥാന്‍- ഓസ്‌ട്രേലിയ: 23നു രാവിലെ 6.00 മണി

യുഎസ്എ- ഇംഗ്ലണ്ട്: 23നു രാത്രി 8.00 മണി

വെസ്റ്റ് ഇന്‍ഡീസ്- ദക്ഷിണാഫ്രിക്ക: 24നു രാവിലെ 6.00 മണി

ഓസ്‌ട്രേലിയ- ഇന്ത്യ: 24നു രാത്രി 8.00 മണി

അഫ്ഗാനിസ്ഥാന്‍- ബംഗ്ലാദേശ്: 25നു രാവിലെ 6.00 മണി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now