
തിരിച്ചുപിടിച്ചത് ഏഴുലക്ഷം കോടി; മടങ്ങിയെത്തി ഓഹരി വിപണി, സെന്‍സെക്സ് ആയിരം പോയിന്റ് കുതിച്ചു; ഓട്ടോ ഓഹരികളില്‍ നേട്ടം
ഇന്നലെ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി ഇന്ന് തിരിച്ചുകയറി

മുംബൈ: ഇന്നലെ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി ഇന്ന് തിരിച്ചുകയറി. ബിഎസ്ഇ സെന്‍സെക്സ് ആയിരത്തിലധികം പോയിന്റ് ആണ് മുന്നേറിയത്. എന്‍എസ്ഇ നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. ഇന്നലെ സെന്‍സെക്സ് രണ്ടായിരത്തിലധികം പോയിന്റ് ഇടിഞ്ഞാണ് വ്യാപാരം അവസാനിച്ചത്.
നിലവില്‍ 79000ന് മുകളിലാണ് സെന്‍സെക്സില്‍ വ്യാപാരം തുടരുന്നത്. ഓട്ടോ, മെറ്റല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ആഗോള വിപണിയില്‍ നിന്നുണ്ടായ പ്രതികൂല വാര്‍ത്തകളാണ് ഇന്നലെ ഇന്ത്യന്‍ വിപണിയെ ബാധിച്ചത്. ഓഹരികളുടെ കൂട്ടക്കുരുതിയില്‍ നിക്ഷേപകരുടെ ആസ്തി മൂല്യത്തില്‍ നിന്ന് 15 ലക്ഷം കോടി രൂപയാണ് ഇന്നലെ ചോര്‍ന്നുപോയത്. ഇന്ന് ഇതില്‍ പകുതിയായ ഏഴു ലക്ഷം രൂപയാണ് നിക്ഷേപകര്‍ തിരിച്ചുപിടിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇന്ന് ആഗോള വിപണി തിരിച്ചുവന്നതാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. ജാപ്പനീസ് സൂചികയായ നിക്കി അടക്കം തിരിച്ചുകയറി. ഓട്ടോ ഓഹരികള്‍ രണ്ടുശതമാനത്തിലേറെയാണ് മുന്നേറിയത്. ഇന്നലെ ഓട്ടോ ഓഹരികള്‍ ശരാശരി നാലുശതമാനമാണ് ഇടിഞ്ഞത്. ഇതിന്റെ പകുതി തിരിച്ചുപിടിച്ചിരിക്കുകയാണ് ഓട്ടോ ഓഹരികള്‍. ടാറ്റ മോട്ടോഴ്സ്, മാരുതി സുസുക്കി, മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓഹരികളെല്ലാം നേട്ടം ഉണ്ടാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അദാനി പോര്‍ട്സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയാണ് നേട്ടം ഉണ്ടാക്കിയ മറ്റു ഓഹരികള്‍. അതേസമയം എസ്ബിഐ, അപ്പോളോ ആശുപത്രി, സിപ്ല ഓഹരികള്‍ നഷ്ടം നേരിട്ടു.
WHAT TO READ NEXT

എഐ ശബ്ദം ഉപയോഗിക്കണം; ഹോളിവുഡ് താരങ്ങള്‍ക്ക് മെറ്റയുടെ ഓഫര്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ഗഗൻ' റീ റിലീസ് തീയതി പുറത്ത്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും

Related News


അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ഓഹരി വിപണിയില്‍ 'ബ്ലഡ് ബാത്ത്'; സെന്‍സെക്സ് 900 പോയിന്റ് ഇടിഞ്ഞു, എണ്ണവില 107 ഡോളറിന് മുകളിൽ
