'ഓപ്പറേഷന്‍ സിന്ദൂറി'നായി ബോളിവുഡിന്‍റെ നീണ്ട ക്യൂ, രണ്ടു ദിവസത്തിനിടെ വന്നത് 30 അപേക്ഷകള്‍

ആരാണ് ആദ്യം അപേക്ഷിച്ചതെന്നതിന്റെ അടിസ്ഥാനത്തിലാണ് ട്രേഡ് മാര്‍ക്ക് അനുവദിക്കുക.


Bollywood filmmakers beeline to secure titles relating to Operation Sindoor
ഓപ്പറേഷന്‍ സിന്ദൂര്‍
Last Updated :9 May 2025, 1:18 pm IST

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂര്‍' ലോകശ്രദ്ധ നേടിയതിന് പിന്നാലെ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന ട്രേഡ്മാര്‍ക്കിനായി അപേക്ഷ നല്‍കി ബോളിവുഡ് സിനിമ നിര്‍മാതാക്കള്‍. ട്രേഡ് മാര്‍ക്കിനായി മുകേഷ് അംബാനിയുടെ ജിയോ സ്റ്റുഡിയോ അപേക്ഷ നല്‍കിയെങ്കിലും പിന്‍വലിച്ചു.

'ഓപ്പറേഷന്‍ സിന്ദൂര്‍' ട്രേഡ് മാര്‍ക്കിനായി രണ്ട് ദിവസത്തിനുള്ളില്‍ 30ലധികം അപേക്ഷകളാണ് ലഭിച്ചത്. 'ഓപ്പറേഷന്‍ സിന്ദൂരു'മായി ബന്ധപ്പെട്ട സിനിമകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷകള്‍ ലഭിച്ചതായി ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ , വെസ്റ്റേണ്‍ ഇന്ത്യ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നി സംഘടനകള്‍ പറഞ്ഞു. അപേക്ഷകള്‍ ലഭിച്ചാല്‍ ആരാണ് ആദ്യം അപേക്ഷിച്ചതെന്നതിന്റെ അടിസ്ഥാനത്തില്‍ ഈ സംഘടനകളിലെ സമിതികള്‍ ചേര്‍ന്നാണ് ട്രേഡ് മാര്‍ക്ക് അനുവദിക്കുക.

'ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട ഇമെയില്‍ വഴി 30ലധികം അപേക്ഷകള്‍ ലഭിച്ചു. അപേക്ഷകളില്‍ അധികവും 'ഓപ്പറേഷന്‍ സിന്ദൂര്‍', 'മിഷന്‍ സിന്ദൂര്‍' എന്നീ ടൈറ്റിലുക ആവശ്യപ്പെട്ടായിരുന്നു. അപേക്ഷകര്‍ക്ക് നിരവധി ടൈറ്റിലുകള്‍ക്കായി ട്രേഡ് മാര്‍ക്കിന് അപേക്ഷിക്കാമെങ്കിലും ആദ്യം അപേക്ഷിച്ചയാള്‍ക്കാണ് അനുമതി ലഭിക്കുകയെന്ന്' ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സെക്രട്ടറി അനില്‍ നഗ്രത്ത് പിടിഐയോട് പറഞ്ഞു.

'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ ഇന്ത്യ അഭിമാനിക്കുന്നു, അതിനാല്‍, ചലച്ചിത്ര നിര്‍മ്മാതാക്കള്‍ ഈ സംഭവം സിനിമയാക്കാന്‍ ആഗ്രഹിക്കുന്നു. 'ഹിന്ദുസ്ഥാന്‍ കാ സിന്ദൂര്‍', 'മിഷന്‍ ഓപ്പറേഷന്‍ സിന്ദൂര്‍', 'സിന്ദൂര്‍ കാ ബദ്ല' എന്നി ടൈറ്റിലുകള്‍ക്കായും അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും അനില്‍ നഗ്രത്ത് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now