'തെറ്റായ ആംഗിളില്‍ നിന്ന് ഫോട്ടോ എടുക്കരുത്'; കാമറാമാനോട് ജാന്‍വി; വിഡിയോ

വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്

janhvi kapoor
ജാന്‍വി കപൂര്‍
Last Updated :11 May 2024, 2:59 pm IST

ജാന്‍വി കപൂറും രാജ്കുമാര്‍ റാവുവും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി റിലീസിന് ഒരുങ്ങുകയാണ്. ക്രിക്കറ്റിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് താരങ്ങള്‍. ഇപ്പോള്‍ ശ്രദ്ധനേടുന്നത് തന്റെ വിഡിയോ എടുക്കാനെത്തിയ പാപ്പരാസിയോട് താരം പറഞ്ഞ കാര്യമാണ്.

ചിത്രത്തിന്റെ പ്രമോഷന് വ്യത്യസ്തമായ വസ്ത്രം ധരിച്ചാണ് താരം എത്തിയത്. അതിനിടെ തന്റെ പുറകെ നടന്ന വിഡിയോ പകര്‍ത്തിയ പാപ്പരാസിയോട് തെറ്റായ ആംഗിളില്‍ നിന്ന് ഫോട്ടോ എടുക്കരുത് എന്ന് താരം പറയുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചുവപ്പ് ഗൗണായിരുന്നു താരത്തിന്റെ വേഷ്. വസ്ത്രത്തിന്റെ പിന്‍ഭാഗത്തായി ക്രിക്കറ്റ് ബോളുകള്‍ പതിപ്പിച്ചിരുന്നു. കൂടാതെ വസ്ത്രത്തിന് നല്‍കിയ സ്റ്റിച്ചും ബോളിനെ അനുസ്മരിക്കുന്നതാണ്. സിനിമയ്ക്ക് ഇണങ്ങിയ വസ്ത്രം ധരിച്ചെത്തിയ ജാന്‍വിയെ പ്രശ്‌സിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now