'ജീവിതത്തിലെ കൊടുങ്കാറ്റുകളെയും തിരമാലകളെയും ഒരുമിച്ച് അതിജീവിക്കാം'; സുപ്രിയയ്ക്ക് ആശംസകളുമായി പൃഥ്വിരാജും മല്ലികയും

ജന്മദിനാശംസകൾ, എന്റെ ജീവിതപങ്കാളിക്ക്

Supriya, Prithviraj
Supriya, Prithvirajഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :31 ജൂലൈ 2026, 3:20 pm IST

സോഷ്യൽ മീഡിയയിൽ തന്റെ വ്യക്തിപരമായ വിശേഷങ്ങൾ നടൻ പൃഥ്വിരാജ് പങ്കുവയ്ക്കുന്നത് വളരെ കുറവാണ്. എന്നാൽ തന്റെ ഭാര്യയ്ക്കൊപ്പമുള്ള യാത്രാ വിശേഷങ്ങളൊക്കെ പൃഥ്വി ഇടയ്ക്ക് പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഭാര്യ സുപ്രിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്ന പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

സുപ്രിയയുടെ 41-ാം ജന്മദിനമാണിന്ന്. ഹൃദ്യമായ ഒരു കുറിപ്പ് പങ്കുവച്ചു കൊണ്ടാണ് പൃഥ്വിരാജിന്റെ ആശംസ. "ജന്മദിനാശംസകൾ, എന്റെ ജീവിതപങ്കാളിക്ക്! ജീവിതത്തിലെ കൊടുങ്കാറ്റുകളെയും തിരമാലകളെയും ഒരുമിച്ച് അതിജീവിച്ചും ഓരോ ദിവസവും സൂര്യാസ്തമയം ഒന്നിച്ച് ആസ്വദിച്ചും ഇനിയും എന്നും ഇങ്ങനെ തന്നെ മുന്നോട്ടുപോകാം". -എന്നാണ് ചിത്രത്തിനൊപ്പം പൃഥ്വിരാജ് കുറിച്ചത്.

ഇരുവരും ഒന്നിച്ചുള്ള ചിത്രവും പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്. ലളിതമായ വേഷത്തിൽ പുഞ്ചിരിയോടെ നിൽക്കുന്ന സുപ്രിയയുടെ ചിത്രം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ കമന്റ് ബോക്സിൽ പിറന്നാൾ ആശംസകളുടെ പ്രവാഹമാണ്. "ഹാപ്പി ബർത്ത്ഡേ", "ദൈവം അനുഗ്രഹിക്കട്ടെ", "ഇരുവരും എന്നും സന്തോഷത്തോടെ ഇരിക്കട്ടെ" എന്നിങ്ങനെയുള്ള ആശംസകൾക്കൊപ്പം ഹൃദയത്തിന്റെ ഇമോജികളും നിരവധി പേർ പങ്കുവെക്കുന്നുണ്ട്.

പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരനും സുപ്രിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. "മോളു... പിറന്നാൾ ആശംസകൾ. പ്രാർഥനയും അനു​ഗ്രഹങ്ങളും".- എന്നാണ് സുപ്രിയയുടെ ചിത്രം പങ്കുവച്ച് മല്ലിക കുറിച്ചിരിക്കുന്നത്.

പൃഥ്വിരാജിന്റെയും സുപ്രിയയുടെയും സ്നേഹബന്ധത്തെ അഭിനന്ദിച്ചും ആരാധകർ പ്രതികരിക്കുന്നുണ്ട്. 2011 ഏപ്രിൽ 25നാണ് പൃഥ്വിരാജും സുപ്രിയ മേനോനും വിവാഹിതരായത്. മുംബൈയിൽ മാധ്യമപ്രവർത്തകയായി പ്രവർത്തിച്ചിരുന്ന സുപ്രിയ പിന്നീട് നിർമാണ രം​ഗത്തേക്ക് കൂടി ചുവടുവയ്ക്കുകയായിരുന്നു.

News Now

Summary

Prithviraj and Mallika Sukumaran wishes Supriya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics