
വലതുകാൽ വച്ച് വീട്ടിലേക്ക് കയറി താരിണി; സ്വാഗതം ചെയ്ത് ജയറാമും പാർവതിയും
സെറ്റും മുണ്ടുമുടുത്ത് തനി മലയാളി പെൺകൊടിയായാണ് താരിണിയെ വിഡിയോയിൽ കാണാനാവുക.

നടൻ കാളിദാസ് ജയറാമിന്റെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. വിവാഹത്തിന്റെ ഒരുക്കങ്ങൾ മുതൽ എല്ലാം ജയറാമും കുടുംബവും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരിണി വലതു കാൽവച്ച് തങ്ങളുടെ വീട്ടിലേക്ക് കയറുന്നതിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ജയറാം.
സെറ്റും മുണ്ടുമുടുത്ത് തനി മലയാളി പെൺകൊടിയായാണ് താരിണിയെ വിഡിയോയിൽ കാണാനാവുക. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ പച്ചകല്ലു പതിച്ച സിംപിൾ നെക്‌ലസും താലിമാലയുമായിരുന്നു താരിണിയുടെ ആഭരണങ്ങൾ. പേസ്റ്റൽ നിറത്തിലുള്ള ജുബ്ബയും കസവു മുണ്ടുമായിരുന്നു കാളിദാസിന്റെ ഔട്ട്ഫിറ്റ്.
വസ്ത്രത്തിനിണങ്ങുന്ന രീതിയിലുള്ള സിൽവർ പ്ലേറ്റഡ് വാച്ചും സ്റ്റൈൽ ചെയ്തിരിക്കുന്നു. പാർവതി വിളക്ക് താരിണിക്ക് നൽകുന്നതും വലതു കാൽവച്ച് താരിണി വീട്ടിലേക്കു കയറുന്നതും വിഡിയോയിലുണ്ട്.
‘താരുവിന് വീട്ടിലേക്ക് സ്വാഗതം’ എന്ന കുറിപ്പോടെയാണ് ജയറാം വിഡിയോ പങ്കുവച്ചത്. മനോഹരമായ വിഡിയോയ്ക്ക് ആരാധകരുടെ ഹൃദ്യമായ കമന്റുകളും എത്തി. ഞായറാഴ്ചയായിരുന്നു കാളിദാസിന്റെയും താരിണിയുടെയും വിവാഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

Related News


'ആ കെട്ടിടത്തിന്റെ പരിസരത്ത് സുകുമാരന്‍ സാറിന്റെ ആത്മാവ് വന്നു പോകുന്നുണ്ടാകും'; സിദ്ധു പനയ്ക്കല്‍ പറയുന്നു

'അജിത് സാർ എന്നെ വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചു, വലിയൊരു അനുഭവമായിരുന്നു അത്'; നിവിൻ പറയുന്നു
