'ഈ വർഷം ഒരുപാട് പരീക്ഷിച്ചു...'; കുറിപ്പുമായി സാമന്ത

വെല്ലുവിളികൾ മുതൽ വിജയം വരെ, വളർച്ചയുടെയും സന്തോഷത്തിൻ്റെയും നിമിഷങ്ങൾ

Samantha
സാമന്തSource by : ഇൻസ്റ്റ​ഗ്രാം
Last Updated :8 December 2024, 12:50 pm IST

കഴിഞ്ഞ ദിവസമായിരുന്നു നടൻ നാ​ഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹം. ഇരുവരുടെയും വിവാഹദിവസം നാ​ഗ ചൈതന്യയുടെ മുൻ ഭാര്യയും നടിയുമായ സാമന്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സാമന്തയുടെ പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണ് ആരാധകർ ചർച്ചയാക്കുന്നത്.

'ഈ വർഷം അവസാനിക്കാറാകുമ്പോൾ, ഞങ്ങളുടെ യാത്രയെ രൂപപ്പെടുത്തിയ ഉയർച്ച താഴ്ചകളെക്കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നു. വെല്ലുവിളികൾ മുതൽ വിജയം വരെ, വളർച്ചയുടെയും സന്തോഷത്തിൻ്റെയും നിമിഷങ്ങൾ, ഒരു തിളങ്ങുന്ന നക്ഷത്രം പോലെ നിങ്ങൾ അവസാനം വരെ എത്തി! ഈ വർഷം ഞങ്ങളെ ഒരുപാട് പരീക്ഷിച്ചു, എന്നാൽ അത് നമ്മളെ കൂടുതൽ ശക്തരാക്കാനും നിരന്തരം പരിശ്രമിക്കാനുമൊക്കെ പഠിപ്പിച്ചു. '- സാമന്ത കുറിച്ചു.

നാ​ഗ ചൈതന്യ - ശോഭിത വിവാഹദിനത്തിൽ സാമന്ത പങ്കുവച്ച പോസ്റ്റും വൈറലായി മാറിയിരുന്നു. ഹോളിവുഡ് ഐക്കൺ വിയോള ഡേവിസ് ആദ്യം പോസ്റ്റ് ചെയ്ത ഒരു വിഡിയോ സാമന്ത തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കിടുകയാണ് ചെയ്തത്. ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള ഗുസ്തി മത്സരമാണ് വിഡിയോയിൽ ചിത്രീകരിക്കുന്നത്.

തുടക്കത്തിൽ, ആൺകുട്ടി തികഞ്ഞ ആത്മവിശ്വാസത്തോടെ മത്സരത്തിനിറങ്ങുന്നു, എന്നാൽ മത്സരം പുരോഗമിക്കുമ്പോള്‍ പെൺകുട്ടി വിജയിക്കുന്നു. വിയോള ഡേവിസ് പോസ്റ്റിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത് ഇങ്ങനെയാണ് " #FightLikeAGirl" എന്നാണ്. സാമന്തയും തന്‍റെ സ്വന്തം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഇങ്ങനെ എഴുതിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now