'യോഗയ്ക്കായി രാംദേവ് ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, സ്വാധീനമുള്ള വ്യക്തിയുമാണ്: പക്ഷേ...'

കേസ് അടുത്ത ജൂലൈ 9ന് വീണ്ടും പരിഗണിക്കും.

supreme court
സുപ്രീംകോടതി
Last Updated :14 May 2024, 5:03 pm IST
Edited by :athira.v.augustine

ന്യൂഡല്‍ഹി: യോഗാ ഗുരു രാംദേവിന് വളരെയധികം സ്വാധീനമുണ്ടെന്നും അത് ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്നും സുപ്രീംകോടതി. പതഞ്ജലി ആയുര്‍വേദിക്കിനും അതിന്റെ സ്ഥാപകരായ രാംദേവിനും ബാലകൃഷ്ണനുമെതിരെയുള്ള, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയ കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

രാംദേവ് യോഗയ്ക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പരാമര്‍ശിച്ചപ്പോഴാണ് 'യോഗയ്ക്കായി അദ്ദേഹം ചെയ്തത് നല്ലതാണെന്നും എന്നാല്‍ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ മറ്റൊരു കാര്യമാണെന്നും ജസ്റ്റിസ് ഹിമ കോഹ്ലി മറുപടി പറഞ്ഞത്. രാംദേവിനും ബാലകൃഷ്ണക്കുമെതിരെയുള്ള കോടതിയലക്ഷ്യ കേസ് കോടതി വിധി പറയാന്‍ മാറ്റി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൊതുജനങ്ങള്‍ക്ക് നല്ല അറിവുണ്ട്. നന്നായി വിവരമുള്ള അവരുടെ തെരഞ്ഞെടുപ്പുകളും അങ്ങനെയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കഴിയുമെന്ന് അവകാശപ്പെടുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പതഞ്ജലിക്കെതിരെ നല്‍കിയത്. പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടും കേള്‍ക്കാതെ വന്നപ്പോഴാണ് കോടതി വീണ്ടും ഇടപെട്ടത്. ഇരുവര്‍ക്കുമെതിരെ കോടയിലക്ഷ്യ നോട്ടീസ് നല്‍കുകയായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളില്‍ പതഞ്ജലി ക്ഷമാപണം നടത്തുകയും ചെയ്തു. കോടതിയില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കി തരണമെന്ന ഇരുവരുടേയും അപേക്ഷയും കോടതി അംഗീകരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now