
പിതാവ് തള്ളിമാറ്റിയ കാര്‍ ദേഹത്തേക്ക് മറിഞ്ഞു, ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം
റോഡിലെ ഓവുചാലില്‍ കാര്‍ നീക്കുന്നതിനിടെയാണ് ഭിത്തിയിലിടിച്ച് മറിഞ്ഞാണ് ദുരന്തമുണ്ടായത്

കാസര്‍കോട്: അച്ഛന് തള്ളി മാറ്റിയ കാര്‍ ദേഹത്തേക്ക് മറിഞ്ഞ് ഒന്നരവയസ്സുകാരിക്ക് (car accident ) ദാരുണാന്ത്യം. ബള്ളിഗെ സ്വദേശി ഹരിദാസ് ശ്രീവിദ്യ ദമ്പതികളുടെ മകള്‍ ഹൃദ്യനന്ദയാണ് മരിച്ചത്. കാറഡുക്ക ബെള്ളിഗെയില്‍ ആണ് അപകടം. റോഡിലെ ഓവുചാലില്‍ വീണ കാര്‍ നീക്കുന്നതിനിടെയാണ് ഭിത്തിയിലിടിച്ച് മറിഞ്ഞാണ് ദുരന്തമുണ്ടായത്.
ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനുശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. വീട്ടിലേക്കെത്താന്‍ 50 മീറ്റര്‍ ശേഷിക്കേ റോഡില്‍ വെള്ളം ഒഴുക്കിവിടാന്‍ നിര്‍മിച്ച ഓവുചാലില്‍ കാറിന്റെ ചക്രം പുതഞ്ഞു. കാര്‍ ഓഫ് ആയതോടെ കുടുംബത്തെ പുറത്തിറക്കി ഹരിദാസ് കാര്‍ തള്ളിമാറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ മുന്നോട്ട് പോയ കാര്‍ നിയന്ത്രണം വിട്ട് വശത്തെ ഭിത്തിയില്‍ ഇടിച്ചു കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം



