
News Now
മലയാളി ദമ്പതികള് ഗുരുഗ്രാമിലെ ഫ്ലാറ്റില് മരിച്ച നിലയില്; ഭാര്യയെ കൊന്ന് ഭര്ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്
പ്രകൃതിക്കു ഭീഷണിയൊരുക്കുന്ന മഞ്ഞവസന്തം

'മമ്മൂട്ടിയെ ഫാൻസുകാർ ആഘോഷിക്കുന്നുണ്ടെങ്കിൽ അത് 'ഭ്രമയുഗ'ത്തിൽ മാത്രമാണ്; മോഹൻലാലിന് ആരാധകനിര ഉണ്ടാകാൻ കാരണം'

ഗുവാഹട്ടി: ക്യാപ്റ്റന് രജത് പാടിദാറും വിരാട് കോ ഹ് ലിയും തിളങ്ങിയ മത്സരത്തില് രാജസ്ഥാന് റോയല്സിനെതിരേ 202 റണ്സ് വിജയലക്ഷ്യമുയര്ത്തി റോയല് ചലഞ്ചേഴ്സ് ബംഗളൂരു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്സിബി 20 ഓവറില് എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 201 റണ്സെടുത്തത്.
WHAT TO READ NEXT

ലോകകപ്പ് ഫുട്ബോൾ ഇന്ത്യയിൽ 'ലൈവ്' ഇല്ല? സംപ്രേഷണത്തിൽ അനിശ്ചിതത്വം
40 പന്തില് നിന്ന് നാല് വീതം സിക്സും ഫോറുമടക്കം 63 റണ്സെടുത്ത ക്യാപ്റ്റന് രജത് പാടിദാറാണ് ടീമിന്റെ ടോപ് സ്കോറര്. ഇന്നിങ്സിന്റെ ആദ്യ പന്തില് തന്നെ ഫില് സാള്ട്ടിനെ നഷമായി. രണ്ടാം വിക്കറ്റില് ഒന്നിച്ച വിരാട് - ദേവ്ദത്ത് സഖ്യം 17 പന്തില് നിന്ന് 45 റണ്സ് ചേര്ത്തതോടെ ആര്സിബി സ്കോര് കുതിച്ചു. 14 റണ്സെടുത്ത പടിക്കല് മൂന്നാം ഓവറിലും കോഹ് ലി അഞ്ചാം ഓവറിലും പുറത്തായതോടെ ആര്സിബി പ്രതിരോധത്തിലായി.
ക്രുണാല് പാണ്ഡ്യ (1), ജിതേഷ് ശര്മ (5), ടിം ഡേവിഡ് (13) എന്നിവര് കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ ആര്സിബി പരുങ്ങലിലായി. അവസരത്തിനൊത്ത് ബാറ്റ് ചെയ്ത പാടിദാര് ശ്രദ്ധാപൂര്വം ബാറ്റ് വീശി. റൊമാരിയോ ഷെപ്പേര്ഡ് 11 പന്തില് നിന്ന് 22 റണ്സെടുത്തു. അവസാന ഓവറില് തകര്ത്തടിച്ച ഇംപാക്റ്റ് പ്ലെയര് വെങ്കടേഷ് അയ്യരാണ് ആര്സിബി സ്കോര് 201-ല് എത്തിച്ചത്. രണ്ട് സിക്സും ഒരു ഫോറുമടക്കം 29 റണ്സോടെ പുറത്താകാതെ നിന്നു. രാജസ്ഥാനായി ആര്ച്ചര്, രവി ബിഷ്ണോയ്, ബ്രിജേഷ് ശര്മ എന്നിവര് രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Summary
IPL 2026: Venkatesh Iyer, Rajat Patidarpower RCB to 201 for 8 against RR in Guwahati
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



