
'ഭാവി അറിയാൻ ബാബാജിയെ ബന്ധപ്പെടു!'- മഞ്ജരേക്കറെ ട്രോളി ഷമി
ഐപിഎൽ താര ലേലത്തിൽ ഷമിയുടെ വില കുറയുമെന്നു പ്രവചനം

മുംബൈ: സഞ്ജയ് മഞ്ജരേക്കറുടെ പ്രവചനത്തിൽ പ്രതികരിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. വരാനിരിക്കുന്ന ഐപിഎൽ താര ലേലത്തിൽ മുഹമ്മദ് ഷമിയുടെ വില കുറയുമെന്നാണ് മഞ്ജരേക്കറുടെ പ്രവചനം. ഗുജറത്ത് ടൈറ്റൻസ് താരത്തെ നിലനിർത്തിയിരുന്നില്ല. ഇതോടെയാണ് താരം ലേലത്തിലെത്തുന്നത്.
മഞ്ജരേക്കറുടെ വാക്കുകൾ അത്ര രസിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു ഷമിയുടെ പ്രതികരണം. ഭാവി അറിയാൻ ബാബാജിയെ ബന്ധപ്പെടുക എന്നായിരുന്നു ഷമി പ്രതികരിച്ചത്.
ഷമിയ്ക്ക് പരിക്കുണ്ട്. കഴിഞ്ഞ തവണ ലഭിച്ച 6.25 കോടിയ്ക്കു മുകളിൽ ഷമിയ്ക്ക് ഇത്തവണ കിട്ടില്ലെന്നു മഞ്ജരേക്കർ വ്യക്തമാക്കി.
'ഷമിയെ സ്വന്തമാക്കാൻ ടീമുകൾക്ക് തീർച്ചയായും താത്പര്യമുണ്ടാകും. എന്നാൽ പരിക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. പ്രതിഫലം കുറയാൻ ഇതു കാരണമായേക്കും. ഒരു ഫ്രാഞ്ചൈസി വലിയ തുക അദ്ദേഹത്തിനായി മുടക്കിയ ശേഷം സീസൺ പകുതി വച്ച് അദ്ദേഹത്തെ നഷ്ടമായാൽ അവരുടെ സാധ്യതകൾക്ക് അതു തിരിച്ചടിയാകും. ഇത്തരം ആശങ്കകൾ ഷമിയെ ബാധിക്കും'- മഞ്ജരേക്കർ ഒരു മാധ്യമത്തോടു പ്രതികരിച്ചു.
'നിങ്ങളുടെ സ്വന്തം ഭാവിക്കായി കുറച്ചു ബുദ്ധി മാറ്റി വയ്ക്കുക. ആർക്കെങ്കിലും ഭാവി അറിയണമെങ്കിൽ ബാബാജിയെ ബന്ധപ്പെടുക'- എന്നായിരുന്നു ഷമിയുടെ പരിഹാസ രൂപത്തിലുള്ള പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി

കോമ്പൗണ്ടിങ് ഇഫക്ട്; പലിശയിനത്തിൽ ലക്ഷങ്ങൾ നേടാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ; ഈ ചെറിയ പഴത്തിന്റെ ഗുണങ്ങളറിയാം
Related News


'ഒന്നര വർഷത്തിന് ശേഷം ബ്രേക്ക് അപ്പായി; പിന്നെ യുവന്റെ പ്രണയഗാനങ്ങളെല്ലാം ഇരുന്ന് കേട്ടു'; തുറന്നുപറഞ്ഞ് ജേസൺ സഞ്ജയ്

ഞാന്‍ മലയാള സിനിമയുടെ ഫാന്‍, ദുല്‍ഖറും നസ്ലെനും ഇഷ്ട നടന്മാര്; ഇഷ്ടപ്പെട്ട സിനിമ ഏതെന്നും ജേസണ്‍ സഞ്ജയ്
