'ഇതുപോലൊന്ന് നിങ്ങള്‍ കണ്ടിട്ടില്ലേ?'; ശരീരഭാഗങ്ങളിലേക്ക് കാമറ സൂം ചെയ്യുന്നതിനെതിനെതിരെ നോറ ഫത്തേഹി

നടിമാരുടെ ശരീര ഭാഗങ്ങളിലേക്ക് പാപ്പരാസികള്‍ കാമറ സൂം ചെയ്യുന്നതിനെതിരെയാണ് താരം രംഗത്തെത്തിയത്

Nora Fatehi
നോറ ഫത്തേഹിSource by : ഫെയ്ല്ബുക്ക്
Last Updated :26 April 2024, 1:33 pm IST
Edited by :Manju

പാപ്പരാസികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടിയും നര്‍ത്തകിയുമായ നോറ ഫത്തേഹി. നടിമാരുടെ ശരീര ഭാഗങ്ങളിലേക്ക് പാപ്പരാസികള്‍ കാമറ സൂം ചെയ്യുന്നതിനെതിരെയാണ് താരം രംഗത്തെത്തിയത്.

'അവര്‍ ഇതുപോലെ ഒരു പിന്മാഭാഗം വേറെ കണ്ടിട്ടില്ലെന്ന് തോന്നുന്നു. മാധ്യമങ്ങള്‍ എന്നോട് മാത്രമല്ല ഇത് ചെയ്യുന്നത്. മറ്റ് നടിമാരോടും കൂടിയാണ്. ചിലപ്പോള്‍ അവരുടെ പിന്‍ഭാഗത്തേക്ക് സൂം ചെയ്യുന്നില്ലായിരിക്കും കാരണം അത് അവരെ ആകര്‍ഷിക്കാത്തതുകൊണ്ട്. പക്ഷേ മറ്റ് ശരീര ഭാഗങ്ങളിലേക്കായിരിക്കും അപ്പോള്‍ സൂം ചെയ്യുക. ചിലസമയങ്ങളില്‍ ഞാന്‍ ചിന്തിക്കാറുണ്ട്. ഒന്നിലേക്കും സൂം ചെയ്യാനില്ലെങ്കില്‍ അവര്‍ എവിടെ ഫോക്കസ് ചെയ്യുമെന്ന്.'- നോറ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത്തരത്തില്‍ സൂം ചെയ്യുന്ന ഫോട്ടോഗ്രാഫര്‍മാരുടെ ഉദ്ദേശം തന്നെ തെറ്റാണ്. ഓരോരുത്തരേയും പിടിച്ച് പാഠം പഠിപ്പിക്കാന്‍ എനിക്കാവില്ല. പക്ഷേ എന്റെ ശരീരത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. അതുകൊണ്ട്ഇപ്പോള്‍ പോകുന്നതുപോലെ തന്നെ മുന്നോട്ടുപോകും.- നോറ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now