'എന്റെ അവസാനത്തെ ശ്രമം'; സൗന്ദര്യ അമുദമൊഴി വിടപറഞ്ഞത് ആറ് മാസത്തെ കാൻസർ പോരാട്ടം അവസാനിപ്പിച്ച്

രക്താർബുദം ബാധിച്ച് ആറ് മാസത്തോളമായി ചികിത്സയിലായിരുന്നു

Sowndarya Amudhamozhi
സൗന്ദര്യ അമുദമൊഴി Source by : ഇൻസ്റ്റ​ഗ്രാം
Last Updated :28 July 2024, 9:44 am IST
Edited by :Manju

ചെന്നൈ: തമിഴ് ചാനലിലെ പ്രമുഖ അവതാരക സൗന്ദര്യ അമുദമൊഴി അന്തരിച്ചു. അർബുദ ബാധിതയായി ചികിത്സയിലായിരുന്ന സൗന്ദര്യ വെള്ളിയാഴ്ചയാണ് വിടപറഞ്ഞത്. രക്താർബുദം ബാധിച്ച് ആറ് മാസത്തോളമായി ചികിത്സയിലായിരുന്നു.

തമിഴിലെ സ്വകാര്യ ടെലിവിഷൻ ചാനലിൽ വാർത്ത അവതാരകയായാണ് സൗന്ദ​ര്യ അമുദമൊഴി ശ്രദ്ധേയയാവുന്നത്. ആറ് മാസം മുൻപാണ് കാൻസർ സ്ഥിരീകരിക്കുന്നത്. തുടർന്ന് ചികിത്സയുടെ വിവിധ ഘട്ടങ്ങൾ സമൂഹ മാധ്യമങ്ങളിൽകൂടി സൗന്ദര്യ പങ്കുവെച്ചിരുന്നു. തനിക്കുവേണ്ടി ചികിത്സാ സഹായം അഭ്യർഥിച്ച് സൗന്ദര്യ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മജ്ജ മാറ്റിവെക്കല്‍ ചികിത്സയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള അവസാന ശ്രമത്തിലാണ് എന്നുമാണ് സൗന്ദര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു. മേയ് 14ന് പങ്കുവച്ച ആ പോസ്റ്റാണ് സൗന്ദര്യ അവസാനമായി പോസ്റ്റ് ചെയ്തത്. പിന്നാലെ നിരവധി പേരാണ് സൗന്ദര്യയ്ക്ക് സഹായം നൽകിയത്. തമിഴ് ന്യൂസ് റീഡേഴ്‌സ് അസോസിയേഷനില്‍നിന്ന് ടെലിവിഷന്‍ മാനേജ്‌മെന്റ് 5.51 ലക്ഷം രൂപയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ 50 ലക്ഷം രൂപയും ചികിത്സക്കായി അനുവദിച്ചിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത വിയോഗം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now