അംപയറുടെ മുന്നറിയിപ്പ് അവഗണിച്ചു; ടിം ഡേവിഡിന് കനത്ത ശിക്ഷ - വിഡിയോ
അംപയർമാർ തെരഞ്ഞെടുത്ത പുതിയ പന്ത് ടിം ഡേവിഡ് കയ്യിലെടുക്കുകയും നിരവധി തവണ മുകളിലേക്ക് എറിഞ്ഞ് പരിശോധിക്കുകയും ചെയ്തു.

മുംബൈ: ഐപിഎല്ലിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ടിം ഡേവിഡിനെതിരെ നടപടി. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ അംപയരുടെ നിർദ്ദേശം അവഗണിച്ചതിനാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗ് പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ 1 ലംഘിച്ചതിന് ടിം ഡേവിഡിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ് ശിക്ഷ.
വാംഖഡെ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിനിടെ പന്ത് മാറ്റേണ്ട സാഹചര്യം വന്നിരുന്നു. അംപയർമാർ തെരഞ്ഞെടുത്ത പുതിയ പന്ത് ടിം ഡേവിഡ് കയ്യിലെടുക്കുകയും നിരവധി തവണ മുകളിലേക്ക് എറിഞ്ഞ് പരിശോധിക്കുകയും ചെയ്തു.
പല തവണ അംപയർമാർ പന്ത് തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതിന് വഴങ്ങാൻ ഡേവിഡ് തയ്യാറായില്ല. ഇത് കാരണം മത്സരം കുറച്ച് സമയം തടസപ്പെട്ടിരുന്നു.
JUST IN: Tim David Fined 25% of Match Fee for Breaching IPL Code of Conduct.pic.twitter.com/mIlPVE4tuh
— CricTracker (@Cricketracker) April 13, 2026
പിന്നീട്, അംപയർമാരുടെ മുന്നറിയിപ്പിനെ തുടർന്ന് ടിം ഡേവിഡ് പന്ത് തിരികെ നൽകിയെങ്കിലും സംഭവം മാച്ച് റഫറി റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് താരത്തിന്റെ ഈ പ്രവർത്തി അച്ചടക്ക ലംഘനമായി കണക്കാക്കി ശിക്ഷ വിധിച്ചത്.
News Now
മലബന്ധം അലട്ടുന്നുണ്ടോ? ഡയറ്റിൽ ഉൾപ്പെടുത്താം ഈ പഴം
കൈ നിറയെ പണം; ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് പ്ലസ് എസ്ഐപി സ്ട്രാറ്റജി

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്

Summary
Tim David Fined for IPL Code Breach After Ignoring Umpires in Mumbai Indians Clash.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

ഇറാൻ ‘കോഡ് 100’ പ്രഖ്യാപിച്ചു? പരിപാടികൾ വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിൽ എത്തി; പശ്ചിമേഷ്യയിൽ ആശങ്ക

കേരള സർവകലാശാല വിദ്യാർഥി പെരുമാറ്റച്ചട്ടത്തിനെതിരെ പ്രതിഷേധം ശക്തം; കരട് മാത്രമെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും രജിസ്ട്രാർ


